Pages

Friday, February 21, 2014

അയ്യപ്പനും , വാവരും പിന്നെ രാഹുകാല ചര്‍ച്ചയും 

മലയാളി ഹൌസില്‍ ദ്വയാര്‍ഥങ്ങള്‍ പറഞ്ഞ് അന്താക്ഷരി കളിച്ച രാഹുല്‍ ഈശ്വറാണ്‌ 
ലൌ ജിഹാദെന്ന ലോക മണ്ടത്തരം എഴുന്നള്ളിച്ച ചാനലുകളില്‍ വന്നു വാ തുറന്നത്. 
പാന്റും , ഷര്‍ട്ടും , ബൈക്കുമുള്ള മുസ്ലിം ചെറുപ്പക്കാരെല്ലാം കൂടി പ്രേമിച്ച് മതം മാറ്റാന്‍ നടക്കുന്നു എന്ന കിടിലം ഡയലോഗിനു വായ്ത്താരിയിട്ടത്.  

അത് അസൂയ കൊണ്ടാണെന്നു കരുതാം .  

ഇതിപ്പോ, 'അമ്മേനെ'പ്പറ്റിയുള്ള ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞപ്പോ വാവരു സാമിയേം , അയ്യപ്പനേമൊക്കെക്കൂടി അതിലേക്ക് വലിച്ചിട്ടത് വല്ലാത്ത ചതിയായിപ്പോയി. 

അയ്യപ്പനെവിടിരിക്കുന്നു, അമ്മ എവിടെ കിടക്കുന്നു...!!!

പറഞ്ഞു വന്നത്,
രാഹുല്‍ ഈശ്വര്‍ ധരിച്ചു വച്ചിരിക്കുന്നതു പോലെ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിങ്ങള്‍ക്ക് വാവരുനടയില്‍ നടക്കുന്ന പേട്ട തുള്ളലിനെ/ ആരാധനയെ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിന്റെ 'ഏകനാണ്‌ ദൈവം ' എന്ന സങ്കല്‍പ്പത്തിനു തികച്ചും വിരുദ്ധമാണവിടെ നടക്കുന്നത്. എന്നിട്ടും മിണ്ടാതിരിക്കുന്നതോ, ഡസന്‍ കണക്കിനു വരുന്ന മുഖ്യധാര മുസ്ലിം സംഘടനകള്‍ അവിടെ ഇടപെടാത്തതോ കേരളത്തിലെ സാമുദായിക സൌഹൃദാന്തരീക്ഷം , 
അതായത് ഹിന്ദു-മുസ്ലിം സഹിഷ്ണുത തകരാതിരിക്കാനാണ്‌. 

'ലൌ ജിഹാദി'നു വേണ്ടിയോ, അമൃതാനന്ദമയെ 'ദേവി'യ്ക്കു വേണ്ടിയോ രാഹുല്‍ ഈശ്വര്‍ ഇനിയും ശബ്ദമുയര്‍ത്തണം . ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കണം . അതൊക്കെ നല്ല കാര്യം തന്നെ. പ്രത്യേകിച്ചും , 'ഹൈന്ദവ - ക്രൈസ്തവ പെമ്പിള്ളേരെ' വളയ്ക്കാനുള്ള (!!!) മുസ്ലിം ചെറുപ്പക്കാരുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ വാചാലനാകണം .   

പക്ഷേ,
ഒന്നു കൂടി കൂട്ടത്തില്‍ ഓര്‍ക്കണം .
കാന്തപുരത്തിന്റെ 'മുടിപ്പള്ളി' എന്ന ആത്മീയചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയ കേരളത്തിലെ മുഖ്യധാരാ മുസ്ലിം സമൂഹത്തെ ഇനിയെങ്കിലും താങ്കള്‍ ചര്‍ച്ചിച്ചുവയ്ക്കുന്ന 'ന്യായങ്ങള്‍ക്കു' ബലം കിട്ടാന്‍ വലിച്ചിഴയ്ക്കരുത്.

അയ്യപ്പനും , വാവരും സുഹൃത്തുക്കളായിത്തന്നെ കഴിയട്ടെ...
ഇതു കേരളമല്ലേ...!!!

---------------------------------------------------
Label : 
"മുജീബേ, സുബഹി നമസ്കാരത്തിന്‌ എഴുന്നേല്‍ക്കുമ്പോ ഒന്നു വിളിക്കണേ, ഒരു ടെസ്റ്റിനു പോകാനുള്ളതാ"  

'എനിക്കെങ്ങും വയ്യ. നിനക്കു വേണോങ്കീ അലാറം വയ്ക്ക്'  

"ഹ.... ഒന്നു വിളിക്കെടാ.... നീയെന്തായാലും എണീക്കുന്നതല്ലേ...."  

എന്നിട്ടുമെന്റെ പെണ്ണേ, 
നിന്നോടൊരു ലൌ ജിഹാദും ഞാനിറക്കിയില്ലല്ലോ.
എന്നെയൊരു സുഹൃത്തായിത്തന്നെ നിനക്കു കാണാന്‍ കഴിഞ്ഞല്ലോ...!!! 
 

1 comment: