Pages

Friday, August 27, 2010

ആസനത്തിലെ ആലും അതിന്‍റെ തണലും....

പഞ്ചായത്ത് തെരഞ്ഞെടുപ്പോക്കെ വരികയാണെന്ന് നമ്മുടെ കുഞ്ഞെലിക്കുട്ടി  സാഹിബ് ഇപ്പോഴാ അറിഞ്ഞതെന്ന് തോന്നുന്നു.  അനുഭവിക്കട്ടെ എന്ന് മുക്കിനു മുക്കിനു വിളിച്ചുകൂവി നടന്നിട്ടിപ്പോ ഒടുവില്‍, സാഹിബ് മദനിയെ രെക്ഷപ്പെട്‌ത്തിയേ  അടങ്ഗൂന്നുള്ള  വാശിയിലാണത്രെ. ഇനി സാഹിബിനെക്കൊണ്ട് ഒറ്റയ്ക്ക് പറ്റീട്ടില്ലെങ്കി നമ്മുടെ വയനാടന്‍ വിപ്ലവകാരിയെ കൂടി വിളിച്ചാലോന്നൊരു  ആലോചനയുണ്ടെന്ന് ഇവിടുത്തെ സിണ്ടികെട്ട് പത്രങ്ങള്‍ അടക്കം പറയുന്നുണ്ട്.  പുള്ളിക്കാരനാവുമ്പോ, മറ്റോരുടെ പിന്തുണയും ഒണ്ട്. ആരുടെന്നോ....? ച്ചായ്...അറിയില്ലേ? നമ്മുടെ ഇന്വെസ്ടിഗേശന്‍ വാസൂന്റെ...!!!! എന്തായാലും കുഞ്ഞെലിക്കുട്ടി സാഹിബിന്റെ പ്രസ്താവന കണ്ടപ്പോ ഓര്‍മ്മ വന്നത് നമ്മുടെ കിരീടം സിനിമേലെ ഹൈദ്രോസിന്റെ  ഡയലോഗാണെ......

No comments:

Post a Comment