Pages

Tuesday, September 7, 2010

നാം കാത്തു നില്‍ക്കുന്നു: ഒരൊറ്റ മനസ്സായ്

ചായേടെ കൂടെ തൊട്ടുനക്കാന്‍ അച്ചാറ് വേണമെന്ന് പറയുന്നു, നമ്മുടെ ഈ 'സാംസ്കാരിക' കേരളത്തിന്റെ ഭാവി പ്രതീക്ഷകള്‍. അപ്പൂപ്പന് കുടിക്കാന്‍ മരുന്ന് ഒഴിച്ച് കൊടുത്താലും ചിയേര്‍സ് പറയാന്‍ ശീലിച്ചിരിക്കുന്നു അവര്‍. മനുഷ്യന്റെ ജീവനേക്കാള്‍ വില മദ്യത്തിലെ  ചേരുവകള്‍ക്കുണ്ടെന്ന്  തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു, കാലം. നാണമില്ലാതെ വീണ്ടും വീണ്ടും നാം പറയുന്നു, സംസ്കാരത്തിന്റെയും, സാക്ഷരതയുടെയും ഊതിപെരുപ്പിച്ച കണക്കുകള്‍.

 ഒരു സമാധാനം മാത്രം: ജാതിയും, മതവും, വര്‍ണ്ണവും വര്‍ഗവുമില്ലാതെ ഒരൊറ്റ മനസ്സായ്.......... മഴയും വെയിലും കാറ്റും പൊടിയും വകവെയ്ക്കാതെ  നാം


 'ബിവേരെജെസ് കോര്‍പ്പറേഷന്റെ'  വരിയില്‍ കാത്തു നില്‍ക്കുന്നു................

No comments:

Post a Comment