Pages

Saturday, November 13, 2010

ഒരെല്ല് കൂടുതലാനെനിക്ക്

വായില്‍ കൊള്ളാത്ത വാക്കുകള്‍ എപ്പോഴും പറഞ്ഞു നടക്കുന്ന, വഴിയെ പോകുന്ന പെന്‍ പിള്ളേരെ ഒന്നൊഴിയാതെ  ഗുസ്തിക്ക് വിളിക്കുന്ന കണ്ടാല്‍ പാവമെന്നു തോന്നുന്ന എന്‍റെ ആല്‍മാര്‍ത്ത സുഹ്ര്യത്ത്, അഖിലേഷ്. എനിക്കിപ്പോഴും അല്‍ഭുതമാണ്, എങ്ങനെ ഇവന്റെ കൂടെ നാല് കൊല്ലം പഠിച്ചെന്നു. ആരുടെ എങ്കിലും ദേഹത്ത് ഉറുമ്പ് കടിച്ചാല്‍, ഇവന് അപ്പോള്‍ തന്നെ ഇവന്റെ ദേഹം ചൊറിയണം. ഇവന്റെ മാത്രമല്ല, കൂടെ ആരെങ്കിലും ഒന്ടെങ്കില്‍ അവരുടേം. സത്യത്തില്‍ അതല്ലേ, സോഷ്യലിസം? 
അന്യന്റെ വേദന സ്വന്തം വേദന ആയി വരികയും, അന്യന്റെ ചൊറിച്ചില്‍, സ്വന്തം ചൊറിച്ചില്‍ ആയി വരികയും ചെയ്യുന്ന ആ മഹത്തായ സങ്കല്‍പം..!!!
ഹാ.... ആര്‍ക്കറിയാം...? 

എന്തായാലും, ഈ വര പാതകം അവന്‍ ചോദിച്ചു മേടിച്ചതാണ്... ഫേസ്ബുക്കിലെ  അവന്റെ പ്രൊഫൈലില്‍ ഉറുമ്പ്‌ കേറിയപ്പോള്‍, അവന്‍ എന്നെ ചൊറിയാന്‍ വന്നു. അതിന്റെ പിറ്റേന്ന് തന്നെ  ഇങ്ങനൊരു പടം പ്രൊഫൈലില്‍ എടുത്തിടുകേം ചെയ്തു... എനിക്ക് സന്തോഷമായി....
"കളി എന്നോടും വേണ്ട സര്‍, ഒരെല്ല് കൂടുതലാനെനിക്ക്..." (കടപ്പാട്: മമ്മൂട്ടി ) 

No comments:

Post a Comment