Pages

Saturday, November 13, 2010

പ്രത്യേകിച്ച് പറയേണ്ടല്ലോ?


ഇത് വിജയ്‌, ശാസ്താംകോട്ടക്കാരനാണ്  . ഇന്ന് ഉച്ചക്ക് പരിചയപ്പെട്ടു. സുനിലന്‍ കളീയ്ക്കലിന്റെ സുഹൃത്ത്, ഇപ്പൊ എന്റെയും. പടം വരച്ചു തരണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ ഉപദ്രവിച്ചില്ല. അപ്പൊ തന്നെ ഒരെണ്ണമങ്ങട്ട്  വരഞ്ഞു. ഒട്ടും പിശുക്കാതെ ആളെന്നെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും, ഹാരങ്ങളും അണിയിച്ചു. (അഥവാ, കൊള്ളാമെന്നു പറഞ്ഞു). അതുകൊണ്ട് ആളിനോട്‌ പ്രത്യേകിച്ച് സ്നേഹമോന്നും ഇല്ല കേട്ടോ...  മുഖ സ്തുതി എനിക്കിഷ്ടമല്ലെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?
 (എന്നെയങ്ങ് സമ്മതിക്കണം. ഞാന്‍ ഒരു പ്രത്യേക സംഭവം തന്നെ, അല്ലെ?) 

2 comments:

  1. വിജയ്‌ മോഹനലാലിനേക്കാള്‍ സുന്ദരനാണ്,

    ReplyDelete