Pages

Wednesday, March 2, 2011

"ഞാനാണ്‌ സാര്‍, ബഹളമുണ്ടാക്കിയത്‌.. !!"


ഞാന്‍ എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന സമയം. അന്നു കണക്ക്‌ പഠിപ്പിച്ചിരുന്നത്‌ വളരെ നല്ല രീതിയില്‍ ക്ളാസ്സെടുക്കുന്ന ഒരു സാറായിരുന്നു. (എന്നു വച്ചാല്‍ മറ്റു പലരെയും പോലെ എങ്ങനെയെങ്കിലും പോര്‍ഷന്‍ തീര്‍ത്തിട്ട്‌ പോകണം എന്ന നിലപാടുള്ള ആളല്ലെന്ന്‌). അതുകൊണ്ടു തന്നെ, മറ്റധ്യാപകര്‍ ഇല്ലാത്ത സമയങ്ങളില്‍ വന്നു ക്ളാസ്സെടുക്കുന്നത്‌ അദ്ദേഹത്തിണ്റ്റെ ശീലമായിരുന്നു.
അങ്ങനെയിരിക്കെ ഒരിക്കല്‍, അധ്യാപകനില്ലാത്ത ഒരു പീരീഡ്‌ ഞങ്ങള്‍ ക്ളാസ്സില്‍ കുട്ടിയും, കോലും കളിക്കുകയായിരുന്നു. ഇതിനിടയില്‍ ഓരോരുത്തര്‍ അവരവരുടെ കഴിവുപോലെ തന്തയ്ക്കു വിളിയും മേടിച്ചു കൂട്ടുന്നുണ്ട്‌.(വെറുതേ ഇരിക്കുന്നോണ്റ്റെ മൂക്കിനിട്ട്‌ ഒറ്റ, ചാത്തി, ഞൂറ്‌...എന്നെണ്ണിയാല്‍, തല്ലാന്‍ കെല്‍പ്പില്ലാത്തോനാണെങ്കീ അതല്ലേ നിവര്‍ത്തിയുള്ളൂ...)
അന്ന്‌ ഞാന്‍ ഇന്നത്തെ പോലൊന്നുമല്ല. പയങ്കര ഡീസണ്റ്റാ..(ഇതു കാര്യമായിട്ടു തന്നെ പറഞ്ഞതാ. പത്താം ക്ളാസ്സ്‌ കഴിഞ്ഞപ്പഴാ സാറമ്മാരുടെ തലയ്ക്ക്‌ കേറിയിരുന്നില്ലെങ്കില്‍, അവര്‍ ചെല ബൂര്‍ഷകളെപ്പോലെ പെരുമാറുമെന്നു 'പഠിച്ചത്‌'..!!).
അപ്പൊ എവിടാ നമ്മള്‌ പറഞ്ഞു നിര്‍ത്തിയത്‌? ങ്‌ ഹാ, കുട്ടിയും കോലും...
ഇടയ്ക്കൊരുത്തന്‍ എണ്റ്റെ തോളത്തു കേറാന്‍ വന്നപ്പോ, എണ്റ്റെടുത്തിരുന്ന ആല്‍മാര്‍ഥ സുഹൃത്ത്‌ അവണ്റ്റെ കുട്ടി (കുട്ടിയും, കോലിലെയും കുട്ടി) എടുത്ത്‌ പൊറത്തേക്കൊരൊറ്റ ഏറ്‌. അപ്പോഴെങ്കും അവിടെ കേരളാ നിയമസഭേലെ അവസ്ഥ ആയി..(വിശദീകരിക്കേണ്ടല്ലോ). അതിനിടയിലേക്ക്‌ നമ്മുടെ കണക്ക്‌ സാറ്‌ കേറി വന്നു. അപ്പോഴേക്കും ക്ളാസ്‌ എസ്‌ എഫ്‌ ഐക്കാരെക്കണ്ട പോലീസുകാരുടെ അവസ്ഥ ആയി. എല്ലാം ശുഭം...ചില മുട്ടുകള്‍ കൂട്ടിയിടിക്കുന്ന സൌണ്ട്‌ മാത്രം കേള്‍ക്കാം.
തണ്റ്റെ കപ്പടാ മീശ വിറപ്പിച്ചു കൊണ്ട്‌ ഘനഗംഭീരമായ ശബ്ദത്തില്‍ സാറ്‌ ചോദിച്ചു : "ആരൊക്കെയാണ്‌ ഇവിടെ ബഹളമുണ്ടാക്കിയത്‌?"
നോ റിപ്ളൈ...
സാര്‍ അല്‍പം കൂടി ഒച്ചയ്ക്കു മയം വരുത്തി വീണ്ടും: "സത്യ സന്ധതയ്ക്കാണ്‌ ലോകത്തിലെവിടെയും വില. ഇവിടാരും ബഹളമുണ്ടാക്കിയില്ലേ.. ?"
അന്നാദ്യമായി, സാറിണ്റ്റെ ശബ്ദത്തിലെ നിഷ്ക്കളങ്കത തിരിച്ചറിഞ്ഞ ഞാന്‍ പതുക്കെ എണീറ്റു. എന്നെപ്പറ്റി മോശം അഭിപ്രായമില്ലാത്ത സാര്‍ പതുക്കെ ഞങ്ങടെ ബഞ്ചിനടുത്തേക്ക്‌ നടന്നു കൊണ്ട്‌ ചോദിച്ചു.
"എന്താണ്‌ മുജീബ്‌...?"
ഞാന്‍ വളരെ ചാരിതാര്‍ഥ്യത്തോടെ പതുക്കെയെങ്കിലും നെഞ്ചു വിരിച്ചു പറഞ്ഞു.
"ഞാനാണ്‌ സാര്‍, ബഹളമുണ്ടാക്കിയത്‌.. !!"
വേറേ ആരൊക്കെയാണ്‌ എന്ന സാറിണ്റ്റെ ചോദ്യത്തിന്‌ ഗുരുത്വമില്ലാത്ത ഒരുത്തനും അനങ്ങിയില്ല. ക്ളാസിണ്റ്റെ മുമ്പില്‍ ചെന്നു നിന്നിട്ട്‌ സാര്‍ പറഞ്ഞു:
"മുജീബ്‌ ഇങ്ങ്‌ ഇറങ്ങി വരൂ"
അദ്ദേഹത്തോട്‌ തോന്നിയ അടങ്ങാനാകാത്ത സ്നേഹം കൊണ്ടുള്ള വികാരവായ്പോടെ ഞാന്‍ ക്ളാസിണ്റ്റെ മുമ്പിലേക്ക്‌ ചെന്നു. അന്നെനിക്ക്‌ പൊക്കം അഞ്ചടി അഞ്ചിഞ്ച്‌ ആണെന്നു തോന്നുന്നു. അതെത്രായാലും, ഏകദേശം എണ്റ്റത്രേം പൊക്കം വരുന്ന ഒരു വടിയെടുത്ത്‌, പടാല്‌ പടാല്‌ പടാല്‌ പടാലെന്ന്‌ നാലടി. (എവിടെയാണെന്ന്‌ പറയത്തില്ല, ചിരിക്കാനല്ലേ...)
"ബെഹളമൊണ്ടാക്കിയതും പോരാ, അത്‌ അഭിമാനത്തോടെ പറഞ്ഞോണ്ട്‌ നടക്കുന്നോ...പോയിരിക്കെടാ അവിടെ..."
ദൈവം സഹായിച്ച്‌ ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമതു തന്നെ എന്നെ ഇരുത്തി.
കുറ്റം ചെയ്തിട്ടല്ലേ എന്നോര്‍ത്ത്‌ ഞാന്‍ സമാധാനിച്ചു  കൊണ്ട്‌ അവിടെയിരുന്ന്‌ ഞാന്‍ ഒരു ബിസിനസ്സ്‌ പ്ളാന്‍ ചെയ്തു.
പാള വെച്ച്‌ അണ്ടര്‍ വെയര്‍ ഉണ്ടാക്കുന്നതിണ്റ്റെ സാധ്യതകളെപ്പറ്റി....


പിന്നൊരിക്കല്‍, ഒരു യൂത്ത്‌ ഫെസ്റ്റിവല്‍ സ്റ്റേജിനടുത്ത്‌ വെച്ച്‌ എന്നെക്കണ്ട സാര്‍ സ്നേഹത്തോടെ ചോദിച്ചു. "മുജീബേ, എന്തു ചെയ്യുന്നു?"
ചെറിയ ചിരിയോടെ ഞാന്‍ മറുപടി പറഞ്ഞു " ഫൈന്‍ ആര്‍ട്സ്‌ കോളേജിലാണ്‌ സര്‍"


"അപ്പോ അന്ന്‌ അടികൊണ്ടതു കൊണ്ട്‌ ഗുണമുണ്ടായി അല്ലേ?"
ഞാന്‍ ഒന്നും പറഞ്ഞില്ല, സാറിനോടൊപ്പം ചെറുതായി ചിരിച്ചു.


അപ്പോള്‍, എണ്റ്റെ ആത്മാവിണ്റ്റെ അന്തരംഗത്തില്‍ ഇരുന്നാരോ പിാറുപിറുത്തു.


"പിന്നേ, കോപ്പാ...അതീ പിന്നിന്നേ വരെ, മര്യാദക്കൊരു സത്യം ഇവന്‍ പറഞ്ഞിട്ടില്ല... "
അതായിരിക്കാം, എല്ലാരും പറയുന്നതു പോലെ എണ്റ്റെ മുഖത്തീ കള്ള ലക്ഷണം
------------------------------------------------------------
(NB: ഒള്ളതു പറയാല്ലോ, അതീ പിന്നിന്നു വരെ "നിണ്റ്റെ പേരെന്താ..?" എന്ന ചോദ്യത്തിന്‌ "മു...ജീ...ബ്‌" എന്ന്‌ അല്‍പം വളച്ചല്ലാതെ ഞാന്‍ മറുപടി പറഞ്ഞിട്ടില്ല.)
http://mujeebsooranad.blogspot.com

No comments:

Post a Comment