Pages

Sunday, May 15, 2011

ഇന്‍ക്രെഡിബിള്‍ ഇന്ത്യ....


അങ്ങനെ,
പതിനൊന്നു മാസത്തിനിടെ ഇതെട്ടാം തവണ പെട്രോളിണ്റ്റെ വില വര്‍ദ്ധിപ്പിച്ച്‌ സാധാരണക്കാരണ്റ്റെ വയറ്റത്തടിച്ചു കൊണ്ട്‌ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുന്നു യു.പി.എ സര്‍ക്കാര്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കല്ല പരമാധികാരം, മറിച്ച്‌ കുത്തകകള്‍ക്കാണെന്നതിണ്റ്റെ നേര്‍സാക്ഷ്യമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 -നാണ്‌ രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ പതിച്ചു കൊടുത്തത്‌.
അല്ല ഇതൊക്കെ ഞാനെന്തിനാ ഇവിടെ പറയുന്നതെന്നായിരിക്കും. എനിക്കൊരു സംശയം, ഈ മണുകുണാപ്പന്‍ സോറി, മന്‍മോഹന്‍ സിംഗ്‌ എന്നു പറയുന്നത്‌ സോണിയാ ഗാന്ധിക്ക്‌ ഏതെങ്കിലും കുപ്പീന്നു കിട്ടിയ ഭൂതമാണോ?
അങ്ങനെയാണെങ്കില്‍, രാഹുല്‍ ഗാന്ധി ഇന്‍ഡ്യാ മഹാരാജ്യത്തിണ്റ്റെ പ്രധാനമന്ത്രി ആയാല്‍, എന്തായിരിക്കും അവസ്ഥ?
ഇപ്പോള്‍ ഞാനാലോചിക്കുകയാണ്‌, അങ്ങനെ സംഭവിച്ചാല്‍....മൂത്രമൊഴിക്കുന്നതിനു വേണ്ടി കുത്തകകള്‍ക്കു കപ്പം കൊടുക്കേണ്ടി വരുന്ന ഒരു മഹത്തായ സമ്പ്രദായം...നമുക്കു പ്രതീക്ഷിക്കാമല്ലോ, അല്ലേ?
ദൈവമേ, ഇനിയൊരു പാവയെ തരുമ്പോള്‍ കീ കൊടുക്കാനെങ്കിലും കഴിയുന്ന ഒരെണ്ണത്തെ തരണേ........കുപ്പിയില്‍ നിന്നും ഇനിയും ഭൂതങ്ങള്‍ വരാതിരിക്കാന്‍ വേണ്ടിയെങ്കിലും....അഥവാ വരികയാണെങ്കില്‍, ഒന്നുകില്‍ ഒരാണ്‍ ഭൂതം, അല്ലെങ്കില്‍ ഒരു പെണ്‍ഭൂതം....അതല്ലാതെ ആണും പെണ്ണും കെട്ട, ഒന്നിനും കൊള്ളാത്ത ഒരെണ്ണത്തിനെ ആയിരിക്കരുതേ......
സഹികെട്ടു, ഇന്‍ ക്രെഡിബിള്‍ ഇന്ത്യ....


No comments:

Post a Comment