Pages

Saturday, June 11, 2011

ഫെമിനിസ്റ്റുകളേ, കോപിക്കരുത്‌.


കഴിഞ്ഞ ലക്കത്തിലെ വനിതയില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അഭിമുഖം കണ്ടിട്ട്‌ അതൊന്നു വായിക്കാനെടുത്തു. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, പ്രതിരോധിക്കാന്‍ സ്ത്രീകളെ പഠിപ്പിക്കുന്ന ഒരു ഫീച്ചറും അതില്‍ കണ്ടു.ഒരു കാര്യം വ്യക്തം, ഇത്‌ സ്ത്രീകള്‍ക്കു മാത്രം വായിക്കാനുള്ളതാണ്‌. അതല്ലെങ്കില്‍ ഇങ്ങനെ മനുഷ്യനെ പേടിപ്പിക്കുന്ന തരത്തില്‍ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളൊന്നും പറഞ്ഞു കൊടുക്കില്ലല്ലോ ഏതെങ്കിലും പുരുഷന്‍ ആക്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്നു തോന്നിയാല്‍ അപ്പൊ ഇടിച്ച്‌ കൂമ്പ്‌ വാട്ടിക്കോണം എന്ന മട്ടിലുള്ള കുറേ കാര്യങ്ങള്‍...!!! (അമ്മച്ച്യാണം ഞാന്‍ പേടിച്ചു. മുഖത്തൊരു കള്ള ലക്ഷണം ഉണ്ടെന്നു പൊതുവേ ഒരഭിപ്രായമുണ്ടേ...).
പക്ഷേ, എണ്റ്റെ കുഞ്ഞു ബുദ്ധിയില്‍ ഒരു വല്യ സംശയം.
സ്ത്രീകള്‍ക്കു മാത്രമുള്ള ഈ ഉണ്ണിയാര്‍ച്ച പ്രസിദ്ധീകരണത്തില്‍ ജോക്കിയുടെ പരസ്യം കൊടുത്തിരിക്കുന്നത്‌ എന്തിനാണ്‌? ഫെമിനിസ്റ്റുകളേ, കോപിക്കരുത്‌. എണ്റ്റെയൊരു കുഞ്ഞു സംശയമാണ്‌.
സ്വന്തം ഇഷ്ട പ്രകാരം ഒരു അണ്ടര്‍വെയര്‍ വാങ്ങിയിടാനുള്ള സ്വാതന്ത്ര്യം പോലും ഞങ്ങള്‍ പുരുഷ കേസരികള്‍ക്കില്ലേ... ???

No comments:

Post a Comment