Pages

Monday, November 21, 2011

ജനാധിപത്യത്തിന്റെ നാലാം തൂണ്......പ്ഫ....!!!


എന്താണ്‌ മാദ്ധ്യമ ധര്‍മ്മം ? 
നെറികേടുകള്‍ക്കു നേരേ കണ്ണടയ്ക്കുന്നതോ? 
കന്നി മാസത്തില്‍ പട്ടിക്കൂട്ടം പറമ്പില്‍ കൂടിയതിനു പിന്നിലെ ദുരൂഹതകള്‍ക്കു പിറകെ പോകുന്നതോ? 
ആടിനെ പട്ടിയാക്കി, അതിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതോ? 




കഴിഞ്ഞ കുറേ നാളുകളായി മുഖ്യധാരാ മാദ്ധ്യമങ്ങളുടെ നിലപാടുകള്‍ കണ്ടപ്പോള്‍ സ്വയം ചോദിച്ചു പോയതാണ്‌.
എണ്ണവില വര്‍ദ്ധനയില്‍ സാധാരണക്കാരന്‍ നട്ടം തിരിഞ്ഞപ്പോള്‍ അങ്ങ് അന്ധേരിയിലെ പന്ച നക്ഷത്ര ഹോസ്പിറ്റലിനു മുമ്പില്‍   ഇന്‍ബില്‍റ്റ് കക്കൂസുള്ള ഓ.ബി വാനില്‍ കാത്തുകെട്ടിക്കിടന്നു, പേറെടുക്കാന്‍ .


ഇങ്ങിവിടെ ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ മൂന്നാലു ജില്ലകള്‍ ഒരു മലവെള്ളപ്പാച്ചിലും ഭയന്ന്‌ ദൈവവിളിയും പ്രതീക്ഷിച്ചിരുന്നപ്പോള്‍ സന്തോഷ് പന്ഡിറ്റിന്റെ അരഞ്ഞാണത്തിന്റെ അളവെടുക്കാന്‍ മത്സരിച്ചു, ജനാധിപത്യത്തിന്റെ നാലാം തൂണ്......


പ്ഫ, എരപ്പകള്‍ ......!!!


ഏതെങ്കിലും ഒരാള്‍ മരിക്കുമ്പോള്‍ ചീഫ് എഡിറ്ററുടെ പേരില്‍ മരണപ്പെട്ടവയാളിന്റെ ഭൌതിക ശരീരത്തില്‍ റീത്ത് വയ്ക്കുമ്പോള്‍ നാമറിയണം , അയാള്‍ക്ക് സുഖമില്ലെന്നറിഞ്ഞതു മുതല്‍ തീ തിന്നുകയായിരുന്ന ബന്ധുക്കളുടെ നെന്ചത്ത് അറുപതു തവണ റീത്തു വച്ചിട്ടുണ്ടാകും ഈ ഒരു വര്‍ഗ്ഗം . 


ചെറ്റത്തരത്തിനെ തുറന്നു പറഞ്ഞ പ്രെസ്സ് കൌണ്‍സില്‍ ഓഫ് ഇന്ഡ്യയുടെ പുതിയ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവിന്‌ അഭിവാദ്യങ്ങള്‍ ....


  

No comments:

Post a Comment