Pages

Monday, November 28, 2011

മുല്ലപ്പെരിയാറിനെക്കുറിച്ച്...

മുല്ലപ്പെരിയാറിനെക്കുറിച്ച്, 
വിധിയെപ്പഴിച്ചു കഴിയുന്ന അവിടുത്തെ മുപ്പത്തിയഞ്ചു ലക്ഷം മനുഷ്യജീവനുകളെക്കുറിച്ച് മുഖപുസ്തകത്തില്‍ പരന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കുറേ ലൈക്കുകള്‍ കൊണ്ട് ഒളിഞ്ഞിരിക്കേണ്ടി വരുന്നു.
ഒരു വാക്കു പോലും കളയാന്‍ കഴിയാത്ത തിരക്കുകളിലാണ്‌ നാം , മലയാളികള്‍ .


 
സന്തോഷ് പണ്ഡിറ്റിനെ കഴുതയെന്നാരെങ്കിലും വിളിച്ചാലും , എവിടെയെങ്കിലും കാള പെറ്റൂന്ന്‌ ആരെങ്കിലും സ്റ്റാറ്റസിട്ടാലും അച്ഛന്‍ കാലൊടിഞ്ഞ് ഹോസ്പിറ്റലിലാണെന്നു പറഞ്ഞാലും നമ്മള്‍ 'like' ചെയ്യും . 
എന്തിനേറെ, 
ബച്ചന്റെ കൊച്ചിന്റെ പേറെടുക്കാന്‍ പോലും നമ്മള്‍ സമയം കണ്ടെത്തി. കുഞ്ഞിനിടാന്‍ പറ്റിയ പേരുകള്‍ വച്ച് അന്താക്ഷരി കളിച്ചു.
ഐശ്വര്യാ റായിയുടെ പേറ്റുനോവിനെപ്പറ്റിയും ശരത് പവാറിന്റെ അണപ്പല്ലിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയും സര്‍വ്വേകള്‍ നടത്തി. കിങ് ഫിഷര്‍ വിമാനക്കമ്പനിയുടെ മൊതലാളി വിജയ് മല്യ ആത്മഹത്യ ചെയ്യേണ്ടി വരുമോ എന്ന ദുരന്ത ചിന്തയുടെ അര്‍ഥ തലങ്ങളെപ്പറ്റിയും  മന്‍ മോഹന്‍ സിങ്ങിന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണോ, ചേമ്പിന്‍ തണ്ടാണോ എന്ന ആഗോള വിഷയത്തെപ്പറ്റിയും കൂലങ്കുഷമായി ചര്‍ച്ചകള്‍ നടത്തി.
ഒടുവില്‍ മുപ്പത്തഞ്ചു ലക്ഷം ജീവനുകള്‍ അറബിക്കടലില്‍ അടിഞ്ഞു കൂടുമ്പോഴും അതിനും നമ്മള്‍ ലൈക്ക് ചെയ്യും .
ദൈവമേ, കണ്ണടയ്ക്കുക.....
ഇത് നിന്റെ സ്വന്തം നാടായിപ്പോയതില്‍ ഇനി നീ തേങ്ങുക....

No comments:

Post a Comment