Pages

Wednesday, December 7, 2011

ഫെയ്സ് ബുക്കിനെ നാടുകടത്തും 


സോഷ്യല്‍ നെറ്റ്വര്‍ക്കിംങ് സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും എന്ന്‌ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചിരിക്കുന്നു. സോണിയാജിയുടെയും മന്‍മോഹന്‍ജിയുടെയും പരിപാവനമായ വ്യക്തിത്വത്തിനു മേല്‍ ഫെയ്സ്ബുക്കുള്പ്പെടെയുള്ള സോഷ്യല്‍ മീഡിയ നടത്തിയ കടന്നു കയറ്റമാണ്‌ അടിയന്തിരമായി ഇത്തരമൊരുത്തരവ് പുറപ്പെടുവിക്കാന്‍ കപില്‍ സിബലിന്‌ പ്രേരണയാതെന്നാണ്‌ നമ്മുടെ ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശരത് പവാറിന്റെ ചെള്ളയ്ക്കു കിറ്റിയ പൊട്ടീര് നാട്ടുകാരു മുഴുവന്‍ കാണുകയും അതിനെ ഷെയറ് ചെയ്ത പുലികളല്ലാത്ത ഫെയ്സ്ബുക്കന്‍മാര്‍ക്കു (ബുക്കന്മാര്‍ എന്നു തന്നെ വായിക്കുക) പോലും സ്വയം നുള്ളിനോക്കി സ്വപ്നമല്ലെന്നുറപ്പു വരുത്തത്തക്കനിലയില്‍ ലൈക്കുകള്‍ കിട്ടുകയും ചെയ്തത് സിബലിനെ പ്രകോപിപ്പിച്ചിരിക്കണം .


കേരളത്തിലെ അങ്ങാടി സംസാരം മറ്റൊരു തരത്തിലാണ്‌.
ആറാം തമ്പുരാന്‍ സിനിമയിലെ ഹരിമുരളീരവം കണ്ട് അതിലെ ഡയലോഗ് കാണാതെ പഠിച്ച് നമ്മുടെ മുഖ്യന്‍ ഡല്‍ഹിയില്‍ പോയി. അവിടെ ചെന്ന്‌ വൈകാരികമായി 'സഭറോം കീ സിന്ദഗീ ജോ കഭീ നഹീ ഖഥം ഹോ ജാത്തീ ഹേ' എന്നങ്ങോട്ട് പറഞ്ഞു. അടുത്ത ഡയലോഗ് വിടുന്നതിനു മുമ്പ് തമിഴ്നാട്ടീന്നുള്ള ഏതോ ഒരു ഫോണ്‍ കോളില്‍ പ്രധാനമന്ത്രി നമ്മുടെ മുഖ്യന്റെ വായില്‍ ഒരു പിടി മണ്ണും വാരിയിട്ട് അടുത്ത വണ്ടിയ്ക്ക് ഇങ്ങോട്ടിങ്ങ് പറഞ്ഞു വിട്ടു. നെടുമ്പാശ്ശേരിയിലാ നിര്‍ത്തുന്നതെങ്കീ ഇറങ്ങരുതെന്നും പറഞ്ഞു.ഡല്‍ഹിയില്‍ വച്ച്  "കുടിക്കാന്‍ ചായയോ കാപ്പിയോ..??" എന്നു പോലും ആരും ചോദിച്ചില്ലെന്നാ കേട്ടത്.


ഒരു മലയാളി എന്ന നിലയ്ക്ക് പറഞ്ഞാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഈ ഫെയ്സ് ബുക്ക് പോലെയുള്ള സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുടുംബത്തീ പിറന്ന ആണ്‍കുട്ടികളെപ്പറ്റി അനാവശ്യം പ്രചരിപ്പിക്കുന്ന ഈ കോപ്പിലെ എടപാട് നമ്മുടെ ജനാധിപത്യ ഇന്ത്യയില്‍ ശരിയാവില്ല. ഉപ്പുചാക്കില്‍ അറക്കപ്പൊടി കയറ്റിയതുപോലെയാണ്‌ അപ്പിയറന്‍സെങ്കിലും സിബല്‍ മഹാരാജാവ് പറഞ്ഞതിലും കാര്യമില്ലേ? 
----------------------------------
അസ്സൂയക്കാരു പറഞ്ഞത്:
ഉറക്കത്തില്‍ കവിളത്ത്‌ പല്ലി മൂത്രമൊഴിച്ചപ്പോ നമ്മുടെ ടെലികോം  മഹാരാജാവ് ഞെട്ടിയുണര്‍ന്നത്രേ. കണ്ണു തുറന്നു നോക്കിയപ്പോ കണ്ടത് ഭിത്തിയിലിരുന്ന്‌ കണ്ണു തള്ളുന്ന മന്‍മോഹന്‍ജിയുടെ ചിത്രം . ഉറക്കച്ചടവിലായപ്പോ പെട്ടെന്നു കരുതിയത് പവാറിന്റെ ചെള്ളയ്ക്കു പൊട്ടിച്ച മറ്റേ നട്ടെല്ലുള്ള സര്‍ദ്ദാര്‍ജിയാണെന്നാ....!! അതിന്റെ ചൊരുക്കാണു പോലും ഇപ്പോ തീര്‍ക്കാനിറങ്ങിയിരിക്കുന്നത്.

ആനപ്പിണ്ടത്തിന്റെ എണ്ണം കണ്ടിട്ട് "ഒറ്റപ്രസവത്തില്‍ ആനയ്ക്കു നാലു കുട്ടികളെന്ന്" വിളിച്ചു കൂവുന്ന 'മലയാളത്തിന്റെ സുപ്രഭാതം ' ഒഴികെ ബാക്കിയെല്ലാ പത്ര മാദ്ധ്യമങ്ങളെയും കൂടി അടിയന്തിരമായി നിരോധിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് നിര്‍ത്തുന്നു. 
സിബല്‍ മഹാരാസാവ് നീണാള്‍ വാഴട്ടെ.....

2 comments:

  1. സിബല്‍ മഹാരാസാവ് നീണാള്‍ വാഴട്ടെ.....

    ReplyDelete
  2. അധികനാള്‍ വാഴുമെന്നു തോന്നുന്നില്ല...... :p

    ReplyDelete