Pages

Wednesday, October 31, 2012

ഓളാ തട്ടമിട്ടു കഴിഞ്ഞാല്‍ ...



ഇന്ന്‌,
ശാസ്താംകോട്ടക്കായലിനരികില്‍ വെറുതെ പോയപ്പോള്‍ രണ്ടു മൂന്നു പഴയ കൂട്ടുകാരെ കണ്ടുമുട്ടി. യാദൃശ്ചികമായി കാറ്റു കൊള്ളാന്‍ പോയതാണെങ്കിലും കോളേജ് വിട്ട സമയമായിരുന്നു.:p കുറേ പെണ്‍കുട്ടികള്‍ വരികയും അതില്‍ വളരെ കുറച്ചു പേര്‍ മാത്രം പോവുകയും ചെയ്യുന്നുണ്ട്.
അക്കൂട്ടത്തില്‍ , കറുത്ത ചുരിദാറും തലയില്‍ തട്ടവുമിട്ട ഒരു മൊഞ്ചത്തിക്കുട്ടിയുമുണ്ടായിരുന്നു. എന്നോടൊപ്പമുണ്ടായിരുന്നവരും , അല്ലാത്തവരുമായ അഞ്ഛാറു പൂവാലമ്മാര്‍ ആവുന്ന പണി മുഴുവന്‍ നോക്കിയിട്ടും അവളൊന്നു മൈന്റ് ചെയ്തതു പോലുമില്ല. മര്യാദക്കാരനെന്നു കാണിക്കാന്‍ വേണ്ടി ഞാന്‍ അധികം അവളെ ശ്രദ്ധിക്കാനും പോയില്ല.
അവളങ്ങോട്ടു പോയിക്കഴിഞ്ഞപ്പോള്‍ , ഈ കോളേജ് പരിസരങ്ങളില്‍  മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം സായന്തനക്കാറ്റ് അവളുടെ തട്ടത്തിന്റെയും മുടിയുടെയും ഭംഗിയെ ചുറ്റുവട്ടത്തുള്ള ഇലകളില്‍ വരച്ചു കാട്ടി. ;)
കൂട്ടുകാരോട് യാത്ര പറഞ്ഞ് അവളു ബസ്സു കേറാന്‍ നിന്നതിന്റെ അടുത്തൊരു കടയില്‍ റീച്ചാര്‍ജ് കൂപ്പണ്‍ വാങ്ങാന്‍ ഞാന്‍ കയറി. (സത്യമായിട്ടും മൊബൈലില്‍ ബാലന്‍സില്ലാരുന്നു)

എന്തായിരുന്നാലും മെനക്കെട്ടേന്‌ ഗുണമുണ്ടായി.
സിനിമകളിലൊക്കെ കാണുന്നതു പോലെ,
ബസ്സില്‍ കയറിയപ്പോള്‍ രണ്ടു വട്ടം അവളെന്നെ തിരിഞ്ഞു നോക്കി; കൂട്ടുകാരികളും . (സ്കെച്ച് ചെയ്തതാണോന്നും പിടുത്തമില്ല)
"എന്‍ ജീവനേ...
എന്നോമലേ...." എന്നു മൂളിക്കൊണ്ട് വണ്ടിയുമെടുത്ത് ഞാനിങ്ങു പോന്നു.
(ഒന്നാം പകുതി ഇവിടെ അവസാനിക്കുന്നു)

ഈ ചുറ്റുവട്ടത്തു തന്നെയുണ്ടാകും എന്നുള്ളതുകൊണ്ട്
നാളെയും ഇന്നത്തെ സമയത്ത് എനിക്കവിടെ പോകാം , വേണമെങ്കില്‍ അവളെ കാണാം .
തോല്‍വികളേറ്റു വാങ്ങാന്‍ ഇനിയും ജീവിതവും , സമയവും ബാക്കിയില്ലാത്തതു കൊണ്ട് അതിനു നില്‍ക്കുന്നില്ല.
എങ്കിലും ആ കുട്ടി കൊള്ളാം ....

ഓളാ തട്ടമിട്ടു കഴിഞ്ഞാല്‍
മറ്റൊന്നും കാണാന്‍ പറ്റൂല.....
അവളുടെ ആങ്ങളമാരുടെ കയ്യീന്നു തട്ടു കിട്ടിക്കഴിഞ്ഞാ പിന്നെ ആര്‍ക്കും എന്നെയും കാണാന്‍ പറ്റൂല....!!!

NB: ഫോട്ടോയ്ക്ക്  ശാസ്താംകോട്ടയോട് കടപ്പാടില്ല.

1 comment:

  1. ഓളാ തട്ടമിട്ടു കഴിഞ്ഞാ ന്റെ സാറേ...

    ReplyDelete