Pages

Friday, February 21, 2014

അയ്യപ്പനും , വാവരും പിന്നെ രാഹുകാല ചര്‍ച്ചയും 

മലയാളി ഹൌസില്‍ ദ്വയാര്‍ഥങ്ങള്‍ പറഞ്ഞ് അന്താക്ഷരി കളിച്ച രാഹുല്‍ ഈശ്വറാണ്‌ 
ലൌ ജിഹാദെന്ന ലോക മണ്ടത്തരം എഴുന്നള്ളിച്ച ചാനലുകളില്‍ വന്നു വാ തുറന്നത്. 
പാന്റും , ഷര്‍ട്ടും , ബൈക്കുമുള്ള മുസ്ലിം ചെറുപ്പക്കാരെല്ലാം കൂടി പ്രേമിച്ച് മതം മാറ്റാന്‍ നടക്കുന്നു എന്ന കിടിലം ഡയലോഗിനു വായ്ത്താരിയിട്ടത്.  

അത് അസൂയ കൊണ്ടാണെന്നു കരുതാം .  

ഇതിപ്പോ, 'അമ്മേനെ'പ്പറ്റിയുള്ള ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞപ്പോ വാവരു സാമിയേം , അയ്യപ്പനേമൊക്കെക്കൂടി അതിലേക്ക് വലിച്ചിട്ടത് വല്ലാത്ത ചതിയായിപ്പോയി. 

അയ്യപ്പനെവിടിരിക്കുന്നു, അമ്മ എവിടെ കിടക്കുന്നു...!!!

പറഞ്ഞു വന്നത്,
രാഹുല്‍ ഈശ്വര്‍ ധരിച്ചു വച്ചിരിക്കുന്നതു പോലെ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലിങ്ങള്‍ക്ക് വാവരുനടയില്‍ നടക്കുന്ന പേട്ട തുള്ളലിനെ/ ആരാധനയെ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിന്റെ 'ഏകനാണ്‌ ദൈവം ' എന്ന സങ്കല്‍പ്പത്തിനു തികച്ചും വിരുദ്ധമാണവിടെ നടക്കുന്നത്. എന്നിട്ടും മിണ്ടാതിരിക്കുന്നതോ, ഡസന്‍ കണക്കിനു വരുന്ന മുഖ്യധാര മുസ്ലിം സംഘടനകള്‍ അവിടെ ഇടപെടാത്തതോ കേരളത്തിലെ സാമുദായിക സൌഹൃദാന്തരീക്ഷം , 
അതായത് ഹിന്ദു-മുസ്ലിം സഹിഷ്ണുത തകരാതിരിക്കാനാണ്‌. 

'ലൌ ജിഹാദി'നു വേണ്ടിയോ, അമൃതാനന്ദമയെ 'ദേവി'യ്ക്കു വേണ്ടിയോ രാഹുല്‍ ഈശ്വര്‍ ഇനിയും ശബ്ദമുയര്‍ത്തണം . ചാനല്‍ ചര്‍ച്ചകളില്‍ പൊട്ടിത്തെറിക്കണം . അതൊക്കെ നല്ല കാര്യം തന്നെ. പ്രത്യേകിച്ചും , 'ഹൈന്ദവ - ക്രൈസ്തവ പെമ്പിള്ളേരെ' വളയ്ക്കാനുള്ള (!!!) മുസ്ലിം ചെറുപ്പക്കാരുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ വാചാലനാകണം .   

പക്ഷേ,
ഒന്നു കൂടി കൂട്ടത്തില്‍ ഓര്‍ക്കണം .
കാന്തപുരത്തിന്റെ 'മുടിപ്പള്ളി' എന്ന ആത്മീയചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തിയ കേരളത്തിലെ മുഖ്യധാരാ മുസ്ലിം സമൂഹത്തെ ഇനിയെങ്കിലും താങ്കള്‍ ചര്‍ച്ചിച്ചുവയ്ക്കുന്ന 'ന്യായങ്ങള്‍ക്കു' ബലം കിട്ടാന്‍ വലിച്ചിഴയ്ക്കരുത്.

അയ്യപ്പനും , വാവരും സുഹൃത്തുക്കളായിത്തന്നെ കഴിയട്ടെ...
ഇതു കേരളമല്ലേ...!!!

---------------------------------------------------
Label : 
"മുജീബേ, സുബഹി നമസ്കാരത്തിന്‌ എഴുന്നേല്‍ക്കുമ്പോ ഒന്നു വിളിക്കണേ, ഒരു ടെസ്റ്റിനു പോകാനുള്ളതാ"  

'എനിക്കെങ്ങും വയ്യ. നിനക്കു വേണോങ്കീ അലാറം വയ്ക്ക്'  

"ഹ.... ഒന്നു വിളിക്കെടാ.... നീയെന്തായാലും എണീക്കുന്നതല്ലേ...."  

എന്നിട്ടുമെന്റെ പെണ്ണേ, 
നിന്നോടൊരു ലൌ ജിഹാദും ഞാനിറക്കിയില്ലല്ലോ.
എന്നെയൊരു സുഹൃത്തായിത്തന്നെ നിനക്കു കാണാന്‍ കഴിഞ്ഞല്ലോ...!!! 
 

Friday, February 7, 2014

മൂന്നു പെണ്ണുങ്ങള്‍ 

പഴയൊരു കഥയാണ്‌.
തനിയ്ക്ക് സ്ഥിരമായി പത്തു രൂപ തന്നു കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന്‍ ആ തുക കുറച്ചു കുറച്ചു രണ്ടു രൂപയില്‍ കൊണ്ടു നിര്‍ത്തിയപ്പോള്‍ പിച്ചക്കാരന്‍ ചോദിച്ചു:
"നിങ്ങളെനിക്കു പത്തു രൂപ തന്നു കൊണ്ടിരുന്നതാണല്ലോ. അത് കുറഞ്ഞു കുറഞ്ഞു രണ്ടിലെത്തിയത് എന്തു കൊണ്ടാണ്‌...??"

അപ്പോള്‍ ചെറുപ്പക്കാരന്റെ മറുപടി : 
"അതേയ്, നിങ്ങള്‍ക്കു പത്തു രൂപ തരുന്ന കാലത്ത് ഞാനൊറ്റയായിരുന്നു. അധികം ചിലവൊന്നുമുണ്ടായിരുന്നില്ല. ഇപ്പോ അങ്ങനെയല്ല. കുടുംബവും , കുട്ടികളുമൊക്കെയുണ്ട്."

പിച്ചക്കാരന്‍ : "ആഹാ.... അതു കൊള്ളാം . അപ്പോ, സാറെന്റെ കാശെടുത്താണോ കുടുംബം പോറ്റുന്നത്?"   

ജസീറ, ചിറ്റിലപ്പള്ളിയുടെ വീടിനു മുമ്പില്‍ സമരം ചെയ്തപ്പോ ഈ കഥ ഓര്‍ത്തു പോയി....!!
------------------------------------------------

മഹിളാ കോങ്ക്രസ്സിന്റെ അദ്ധ്യക്ഷ ബിന്ദു കൃഷ്ണ പോലീസുകാരനോട് ഡയലോഗ് വിടുന്നത് ടി.വിയില്‍ കണ്ടു. ഷാജി കൈലാസ് സിനിമകളിലെ നായകന്റെ വക്കീല്‍ / പോലീസ് കഥാപാത്രം അമേരിക്കന്‍ പ്രസിഡന്റിനെ വിരട്ടുന്നതു പോലെ ഒരു ഫീലുണ്ടായിരുന്നു സംഭവം . 

ഏതോ ഒരു പഴയ സിനിമയില്‍ സീമയുടെ ഒരു പെര്‍ഫോമന്‍സുണ്ട്. കൈലിയും , ബ്ലൌസ്സുമൊക്കെയിട്ട് സീമ പെര്‍ഫോം ചെയ്യുന്നതു കണ്ടാല്‍ , എന്റെ സാറേ....... 

ഓര്‍ക്കാന്‍ തുടങ്ങിയാലൊരന്തവും , കുന്തവുമില്ല....

ബൈ ദ ബൈ,
റോഡരികില്‍ മൂത്രമൊഴിക്കാന്‍ കഴിയാത്തിടത്തോളം കാലം സ്ത്രീ-പുരുഷ സമത്വമൊക്കെ ഉലക്കയില്ലാത്ത ഉരലു പോലെയേ ഉള്ളൂ... 
കട്ടിയ്ക്കിങ്ങനെ കാണാന്‍ കൊള്ളാം .
വേറേ ഗുണമൊന്നുമില്ല....!! 
---------------------------------------------------

'സെക്രട്ടേറിയേറ്റ് ഉപരോധം പെട്ടെന്നവസാനിച്ചതെന്തു കൊണ്ട്?' എന്ന ചോദ്യത്തിനു മുന്നില്‍ താത്വികമായ അവലോകനത്തിന്റെ പുകമറ സൃഷ്ടിച്ച മാര്‍ക്സിസ്റ്റുകാര്‍ക്ക് കെ.കെ രമ എന്ന പഴയ എസ്.എഫ്.ഐക്കാരിയെ/ ടി.പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റിന്റെ ഭാര്യയെ അവഹേളിക്കാനും പുച്ഛിക്കാനും എന്ത് ധാര്‍മികതയാണുള്ളത്?

പി. ജയരാജന്‌ ഇപ്പോഴേ മുട്ടു വിറച്ചു തുടങ്ങി എന്നത് മനസ്സിലാക്കാന്‍ അരിയാഹാരം പോലും കഴിക്കണമെന്നില്ല;
People tV_യിലെ Prime Time NEWS ഒന്നു കണ്ടാല്‍ മതി. 

വാല്‍ : ജസീറയുടെ പര്‍ദ്ദ പോലീസുകാര്‍ വലിച്ചു കീറിയെന്നു പറഞ്ഞ് കോടിയേരിയുടെ രോഷപ്രകടനം , നിയമസഭയില്‍ .   

മാഷാ അള്ളാഹ് സിന്ദാബാദ്....
ടൊയോട്ട ഇന്നോവ മൂര്‍ദ്ദാബാദ്....!!! 

Tuesday, August 13, 2013

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍ 

തിരുവനന്തപുരത്തു നിന്നും ശശി നമ്മോടൊപ്പം ചേരുന്നു.
"ശശീ.... കേള്‍ക്കാമോ..??"

"അതെ...കേള്‍ക്കാം .... പറയൂ...."

"ഹലോ....ശശീ.... കേള്‍ക്കാമോ..??"

"എന്റെ ചെവിയ്ക്ക് കുരുവൊന്നുമില്ല. താന്‍ പറയുവ്വാ....." 

"ശശീ... ഉപരോധസമരം പിന്‍വലിച്ചു എന്നാണറിയുന്നത്. ഇപ്പോള്‍ എന്താണ്‌'...എന്താണ്....എന്താ))))).....ണ്‌....അവിടെ നിന്നുള്ള വിവരങ്ങള്‍ ...???"

"ഇവിടെ പാചകപ്പുരയ്ക്കു സമീപത്താണ്‌ ഞാനിപ്പോള്‍ ഉള്ളത്. അവിയലും ചോറുമൊക്കെ വെന്തു കഴിഞ്ഞു.
അരപ്പൊക്കെ നല്ലതു പോലെ പിടിച്ചിട്ടുണ്ട് എന്നാണറിയാന്‍ കഴിയുന്നത്.
സാമ്പാറ്' തിളയ്ക്കുന്ന കാഴ്ചയാണ്‌ നമുക്കിവിടെ കാണാന്‍ കഴിയുന്നത്. പക്ഷേ, എന്തിനുവേണ്ടിയാണ്‌ എന്നൊരു വിവരവുമില്ല."

"നന്ദി ശശീ....
തിരിച്ചു വരാം താങ്കളിലേക്ക്..."

"എന്തോ ..........നാ...???" 
----------------------------------------------
അളന്നു മുറിച്ച്, വാക്കുകളെ കൃത്യമായി അടുക്കി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള സഖാവ് പിണറായി വിജയന്‍ , ഒരേ കാര്യം ഇന്ന്‌ ആവര്‍ത്തിക്കുന്നത് കണ്ടു.
"നമ്മള്‍ സമരവുമായി മുമ്പോട്ട് പോകും " എന്ന്‌.......'...

"അച്ഛന്‍ പത്തായത്തിലുമില്ല" എന്നു പണ്ടൊരു പയ്യന്‍ പറഞ്ഞ കഥ ഓര്‍മ്മ വന്നു. 

ലാല്‍ സലാം സഹാക്കളേ.....

ഇത്തരം എന്റര്‍ടെയിന്‍മെന്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
-------------------------------------------------------------------
വാല്‍ : സമരം പരാജയപ്പെടുത്താന്‍ കക്കൂസ്സ് അടച്ചു പൂട്ടിയ ഉമ്മന്‍ ചാണ്ടിയെ പഴിച്ചത് തിരിച്ചെടുക്കുന്നു. അല്ലെങ്കില്‍ തിരോന്തരത്തെ പൊതുകക്കൂസ്സുകളൊക്കെ ഈ പുത്തന്‍ വിപ്ലവം കൊണ്ട് നിറഞ്ഞേനേം ...!!!
 — feeling തന്തയ്ക്കു വിളിച്ചാല്‍ തിരിച്ചു വിളിക്കും .

Wednesday, May 15, 2013

Kerala House

ഏതാണ്ട് വല്യ അപരാധം നടക്കുന്നുണ്ടെന്നറിഞ്ഞ് സൂര്യ ടി വിയിലെ കേരളാ ഹൌസ്സ് കണ്ടു.

കമ്പ്യൂട്ടര്‍നേക്കാള്‍ വല്ല്യ തലയുള്ള ജി.എസ് പ്രദീപും ,
ഭാവാഭിനയ പാട്ടു ചക്രവര്‍ത്തിനി ചിത്ര അയ്യരും , മുസ്ലിം തീവ്ര'വാത'ത്തിനും ലൌ ജിഹാ(ഹാഹാ)ദിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ആ രാഹുല്‍ ഈശ്വറും ഒക്കെക്കൂടി നമ്മുടെ സന്തോഷ് പണ്ഡിറ്റിനു വിലയുണ്ടാക്കിക്കൊടുത്തതു നല്ല കാര്യം .

സിനിമേടെ സര്‍വ്വ മേഖലയിലും കൈവച്ചതു പോട്ടെ.
കയ്യിലെ കാശു മുടക്കീട്ട് "നിനക്കൊക്കെ വേണോങ്കീ കണ്ടാ മതി" എന്നു പറയാന്മാത്രം ചങ്കൂറ്റമുള്ള മനുഷ്യനല്ലേ പണ്ഡിറ്റ്. (Y)

ഇതു കൂടി ആയപ്പോള്‍ കലക്കി.
ബ്ലഡി മല്ലൂസ്സിന്റെ പുഛനം അങ്ങോട്ട് മാറട്ടെ... :p

----------------------------------------
ഉമ്മന്‍ ചാണ്ടീടെ പോലീസ്സ് ഗ്രനേഡിനെറിഞ്ഞിട്ടിട്ടും തളരാതെ മുദ്രാവാക്യം വിളിച്ച നമ്മുടെ ഒരു പഴയ സഖാവുണ്ടായിരുന്നു. ആ പേരു കേള്‍ക്കുമ്പോ ഒരു എസ്.എഫ്.ഐക്കാരന്‍ എന്ന നിലയ്ക്ക് മേലു കോരിത്തരിച്ചിട്ടുണ്ട്. അതുകൊണ്ടായിരുന്നു, വി.എസ്സ് 'അഭിസാരികയെപ്പോലെ' എന്നു വിശേഷിപ്പിച്ചപ്പോ 'അങ്ങേര്‍ക്കു ഞരമ്പു രോഗമാണ്‌' എന്നു സ്റ്റാറ്റസ്സിട്ട് രോഷം പ്രകടിപ്പിച്ചത്.

കേരളാ ഹൌസില്‍ ഇന്നേതോ ഒരുത്തന്‍ സിന്ധു ജോയീടെ തോളത്തു കയ്യിടുന്നതും , ആ കൊച്ച് ആ കൈ പിടിച്ചു മാറ്റുന്നതും കണ്ടു.
ഒന്നല്ല, 

മൂന്നു പ്രാവശ്യം ...!!!

വി.എസ്സിനു തെറ്റു പറ്റിയിട്ടില്ലാ എന്നു തോന്നിപ്പോകുന്നു...!!! :(

--------------------------------------------------
warning: കണ്ടിട്ട് കുറ്റം പറയുന്നതെന്തിനാ, കയ്യില്‍ റിമോട്ടില്ലേ ചാനല്‍ മാറ്റിക്കൂടേ എന്നൊന്നും ചോദിച്ചോണ്ട് വരരുത്. കാണാതെ കുറ്റം പറയാന്‍ തത്കാലം സൌകര്യപ്പെടില്ല. >:(

Monday, May 6, 2013

എന്താണോ എന്തോ...!!!

നാലു വര്‍ഷം മുമ്പാണ്‌.
വീടും തിയേറ്ററുകളുമായി കറങ്ങി നടക്കുന്നതു കണ്ട് ബാപ്പയുടെ മുഖത്ത് ക്വൊസ്റ്റ്യന്‍ മാര്‍ക്ക് വീണ സമയത്ത്, കരുനാഗപ്പള്ളി G-Tec ല്‍ പഠിക്കാന്‍ പോയി. (മര്യാദയ്ക്കൊരു യു.പി.എസ് പോലും ഇല്ലാത്തിടത്തു പഠിയ്ക്കുന്നതിനും ഒരു സുഖമുണ്ട്. ക്ഷമ എന്താണെന്നു കൃത്യമായി മനസ്സിലാകും ). 
ഉത്തരവാദിത്വ ബോധം വല്ലാതെ കൂടിയതു കാരണം 
ബൈക്ക് സര്‍വ്വീസിനു കൊടുത്ത ഒരു ദിവസം , ബസ്സില്‍ പോകുമ്പോള്‍ ബുക്ക് അടുത്തിരുന്ന ആരെയോ ഏല്‍പ്പിച്ചു. 

വൈകിട്ട് വീട്ടില്‍ വന്നു നോക്കുമ്പോ , ബുക്കിന്റെ പിറകില്‍ ഒരു മൊബൈല്‍ നമ്പര്‍ .ഒപ്പം call me എന്നൊരു പെണ്ണെഴുത്തും . (പെമ്പിള്ളേരുടെ കയ്യെഴുത്തിനെപ്പറ്റി കുറേക്കാലം ഗവേഷണം നടത്തിയിട്ടുണ്ട്, പ്ലസ് റ്റുവിനു പഠിക്കുമ്പോള്‍ ).

ആരാധകരെ നിരാശപ്പെടുത്തരുതല്ലോ.
വിളിച്ചു.
അപ്പുറത്തു നിന്നും ഒരു പുരുഷ ശബ്ദം .
നമ്മുടെ സദാചാര മണ്ഡലങ്ങളെയൊക്കെ പുച്ചത്തോടെ നോക്കി കാണുന്ന ആണിനും പെണ്ണിനുമിടയില്‍ നില്‍ക്കുന്ന ഒരുത്തനായിരുന്നു അത്.

അന്നു മുതല്‍ എനിക്കു സമാധാനമില്ലാതായി. രാത്രിയെന്നും , പകലെന്നുമില്ലാതെ വിളി. പലപ്പോഴും പല നമ്പരുകളില്‍ നിന്ന്‌.
വെയിലത്തു നിന്നാല്‍ മാത്രം ചുവന്നു കാണുന്ന എന്റെ തലമുടിയിലെ ഹെന്ന പോലും ബസ്സിലെ ആ ഇരുട്ടില്‍ അവന്‍ കണ്ടു പിടിച്ചു കളഞ്ഞു...!!!

ഒടുവില്‍ ഞാനും അവനെ സ്നേഹിച്ചു തുടങ്ങി. :p 
എനിക്കൊന്നു കാണണമെന്നു വല്ലാത്ത ആഗ്രഹമുണ്ടെന്നു ഭയം മറച്ചു വച്ച് ധരിപ്പിച്ചു.

വീടിനടുത്തുള്ള ടൌണില്‍ നില്‍ക്കാം . പക്ഷേ, കാറില്‍ വരണം , ഒറ്റയ്ക്കായിരിക്കണം , ഏതോ ഒരു തോടുണ്ട്, അവിടെപ്പോയിരുന്നു സംസാരിക്കാം , ആരുടെയും ശല്യമുണ്ടാകില്ല എന്നിങ്ങനെ കുറേ നിബന്ധന വച്ചു അവന്‍. 

ഫ്രീക്ക് കളിച്ചു ബൈക്കില്‍ പറന്നു മാത്രം ശീലമുള്ള എന്റെ സുഹൃത്തുക്കളെ ഞാന്‍ വിവരം അറിയിച്ചു. 

എന്റെ കാമുകനെ :/ ആള്‍ത്തിരക്ക് കുറവുള്ള ഒരു കടയുടെ വരാന്തയിലെത്തിച്ചു. കൃത്യസമയത്ത് കൂട്ടുകാരുമെത്തി. 
ഇനിയെന്നെ വിളിക്കരുതെന്നും , അവനും ഞാനും ആണുങ്ങളാണെന്നും പറഞ്ഞ് മനസ്സിലാക്കി (??) വിരട്ടി വിയര്‍പ്പിച്ച് ആളെ പറഞ്ഞു വിടാനൊരുങ്ങിയതും ഒരു കൂട്ടുകാരന്‍ പെട്ടെന്ന്‌ അവന്റെ അമ്മിഞ്ഞയ്ക്കു## പിടിച്ചു. (tenggggggggg)

അവന്‍ കരഞ്ഞോണ്ട് ഒരൊറ്റ ഓട്ടം . :o

അഭിമാനത്തിനു ക്ഷതം സംഭവിച്ചിട്ടാണു കരഞ്ഞത് എന്നു മനസ്സിലായി. 

രാത്രിയെന്നും പകലെന്നുമില്ലാതെ ഫോണ്‍ ചെയ്ത് ഒരു പാവം ചെറുപ്പക്കാരന്റെ (എന്റെ) ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോ ഇവനൊക്കെ ഓര്‍ക്കണമായിരുന്നു, ഞരമ്പു രോഗമുള്ള ആമ്പിള്ളേരു കൂട്ടുകാരു നമക്കും ഉണ്ടെന്ന്‌...  :p
---------------------------------------------
ഇപ്പൊ ഇതെന്തിനാ പറഞ്ഞേന്നു വച്ചാല്, കരുനാഗപ്പള്ളി രെജിസ്റ്റ്രേഷനുള്ള ഒരു കാറിന്റെ മുന്‍ സീറ്റിലിരുന്നു അവനിന്നലെ ആലപ്പുഴ ഭാഗത്തേക്ക് പോകുന്നത് കണ്ടു. ലുലുവില്‍ നിന്നാണ്‌ ഇറങ്ങിപ്പോയത്.

എന്താണോ എന്തോ...!!! :p

Wednesday, January 2, 2013

പണക്കണക്ക്

പണക്കണക്കു കൊണ്ട്, നഷ്ടപ്പെട്ടതിനെയൊക്കെ മറച്ചു വയ്ക്കാനുള്ള ഓട്ടത്തിലാണ്‌ ധനകാര്യ വിദഗ്ദനായ പ്രധാനമന്ത്രി. >:(
ലക്ഷം കോടികള്‍ കയ്യിട്ടു വാരിയത് ചോദിക്കാനും പറയാനും ആളില്ലാത്ത ഒരു നാട്ടില്‍ , പതിനഞ്ചു ലക്ഷം രൂപയുടെ ഔദാര്യത്തിനപ്പുറം സുരക്ഷിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പു നല്‍കാത്ത ഭരണകൂടത്തെ ഒരു വാക്കു കൊണ്ടു പോലും പഴിക്കരുത്; 
അതും രാജ്യദ്രോഹമായേക്കാം ...!

Thursday, December 13, 2012

കല ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല


12/12/12.
ചരിത്രത്തിലെ മാന്ത്രിക സംഖ്യകള്‍ ഒന്നിച്ചു വന്ന ദിവസം കൊച്ചിയില്‍ ആരംഭിച്ച കൊച്ചിന്‍ മുസിരിസ് ബിനാലെയെ സംബന്ധിച്ച് മനസ്സിലാക്കുമ്പോള്‍ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ പലയിടത്തു നിന്നും കാണാന്‍ കഴിയുന്നുണ്ട്.ഇങ്ങനെയൊക്കെ, പല കോണില്‍ നിന്നും
ഒരുപാട് പ്രതിഷേധങ്ങള്‍ക്കിടയിലും Art-നെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുവാന്‍ (കച്ചവടം ) ബിനാലെ ഫൌണ്ടേഷന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പടയ്ക്കുന്ന മാദ്ധ്യമങ്ങളെ കാണുമ്പോള്‍
മലയാള മനോരമയും , മാതൃഭൂമി ആഴ്ചപ്പതിപ്പും കാശ് വാങ്ങിയിട്ടുണ്ടോ എന്നൊരു സംശയം .

"റിയാസ് കോമു, ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ ബിനാലെ പദ്ധതിയ്ക്ക് അയോഗ്യരാണെന്നും , ഇവര്‍ തട്ടിപ്പുകാരാണെന്നും , ബിനാലെ തട്ടിപ്പു പ്രസ്ഥാനമാണെന്നും തുടങ്ങിയ പ്രസ്താവനകള്‍ ആദ്യം തന്നെ ശരാശരി ബുദ്ധിയുള്ള ഒരു സമൂഹത്തിന്‌ ഉള്‍ ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു" എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വലിയ അക്ഷരത്തില്‍ ആദ്യം തന്നെ കാണിച്ചിരിക്കുന്നു.

കീലേരി അച്ചു എന്ന മാമുക്കോയ കഥാപാത്രം ഗുണ്ടയായി വന്നു വെല്ലു വിളിക്കുമ്പോള്‍ 'ഞാനുണ്ടെടാ നിന്നോട് കളിക്കാന്‍' എന്നു പറയുന്ന ജയറാം കഥാപാത്രത്തിന്റെ തോളില്‍ കയ്യിട്ട് "ആരുണ്ടെടാ ഞങ്ങള്‍ രണ്ടാളോടും കളിക്കാന്‍ ? " എന്നു ചോദിക്കുന്ന സീനാണ്‌ ഓര്‍മ്മ വന്നത്.
ആരെങ്കിലും എതിര്‍ത്താല്‍ അവരെ ഈ പറഞ്ഞ ബുദ്ധിയുള്ള ശരാശരിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നൊരു ധ്വനി വെറും വായനയില്‍ തന്നെ കൊളുത്തി.

ബിനാലെ ഫൌണ്ടേഷന്‌ അഞ്ചു കോടി രൂപ അനുവദിച്ചതിലെ ധാര്‍മികതയാണ്‌ ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്/ആക്കിയിരിക്കുന്നത്. കഴിഞ്ഞ ഇടതു ഗവണ്‍മെന്റില്‍ സാംസ്കാരികം കൈകാര്യം ചെയ്തിരുന്ന സഖാവ്: എം . എ ബേബി അനുവദിച്ച ഈ അഞ്ചു കോടിയെ സംബന്ധിച്ച് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് അന്വേഷണത്തിനുത്തരവിട്ട പശ്ചാത്തലത്തില്‍ ഈ കാശിന്റെ കൃത്യമായ കണക്കുകളെപ്പറ്റിയുള്ള ചോദ്യം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണ്‌ എന്ന പറച്ചിലാണ്‌ യഥാര്‍ഥത്തില്‍ സാമാന്യ യുക്തിക്ക് നിരക്കാത്തത്. പ്രത്യേകിച്ചും എം . എ ബേബിയുടെ കുടുംബ ഫണ്ടില്‍ നിന്നല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്‌ അഞ്ചു കോടി അനുവദിച്ചിരിക്കുന്നത് എന്നതുകൊണ്ട്.
മറ്റൊന്ന്‌,
കേരളത്തില്‍ ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ബിനാലെ നമ്മുടെ സ്വന്തം കൊച്ചിയില്‍ നടക്കുമ്പോള്‍ അതിലുള്ള റോള്‍ ഇപ്പോഴും വ്യക്തമല്ല; അങ്ങനെയെന്തെങ്കിലും ഉണ്ടോ എന്നു പോലും വ്യക്തമല്ല.
എന്തായാലും ആര്‍ക്കെങ്കിലും ഇതൊക്കെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ നടക്കട്ടെ. അരാജകത്വത്തിന്റെ വക്താക്കള്‍ എന്ന പഴി ഏതെങ്കിലും കലാകാരന്മാരില്‍ നിന്നും ഒഴിയുമെങ്കില്‍ അങ്ങനെയുമാകട്ടെ...